തലശ്ശേരിയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 5 ലക്ഷം വിലയുള്ള ഡയമണ്ട് മാല മോഷ്ടിച്ചു; ബുദ്ധിപൂർവം ജോലിക്കാരിയെ കുടുക്കി വീട്ടമ്മ

തലശ്ശേരിയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 5 ലക്ഷം വിലയുള്ള ഡയമണ്ട് മാല മോഷ്ടിച്ചു; ബുദ്ധിപൂർവം ജോലിക്കാരിയെ കുടുക്കി വീട്ടമ്മ

തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്‌നാടു സ്വദേശിയായ ജോലിക്കാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പോലീസിൽ ഏല്പിച്ചു.

തമിഴ്‌നാട് സേലം സ്വദേശിനിയായ വിജയലക്ഷ്മി (45)യാണ് മോഷണക്കേസിൽ പോലീസിന്റെ പിടിയിലായത്.തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ വീട്ടുജോലിക്കെത്തിയ വിജയലക്ഷ്മി ഡയമണ്ട് ഉള്‍പ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ആഭരണം കാണാതായതറിഞ്ഞ ആരിഫ ജോലിക്കാരിയോട് അന്വേഷിക്കാൻ വേണ്ടി വിളിച്ചെങ്കിലും വിജയലക്ഷ്മി വരൻ കൂട്ടാക്കിയില്ല. അതോടെ ജോലിക്കാരി തന്നെയാണ് മോഷ്ടിച്ചതെന്ന് വീട്ടുകാർ ഉറപ്പിച്ചു. പിന്നീട് ദുബായിലേക്ക് തിരിച്ച പോവുകയാണെന്നും പോകുന്നതിന് മുമ്ബ് സാരി സമ്മാനമായി തരാനുണ്ടെന്നും പറഞ്ഞ് വീണ്ടും വിളിപ്പിക്കുകയായിരുന്നു.
.മോഷ്ടിച്ച സാധനങ്ങള്‍ എരഞ്ഞോളിയിലെ കടക്ക് സമീപത്ത് നിന്നും കണ്ടെത്തി.
തലശ്ശേരി സി.ഐ എം.അനില്‍ എസ്.ഐ.സജേഷ് സി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ജൂലായ് 7 ന് നാട്ടിലെത്തിയ പരാതിക്കാരിയും കുടുംമ്പവും ആഗസ്റ്റ് 14 ന് തിരിച്ച് പോവാനിരുന്നതാണ്.

ജൂലായ് 31 ന് പരാതിക്കാരി ആഭരണങ്ങള്‍ കുളിക്കുന്നതിനിടയില്‍ കട്ടിലിന്റെ അടിയില്‍ വീണു. ഈ സമയം തന്നെ കുപ്പി വീണു പൊട്ടിവീണതിനാല്‍ അത് വൃത്തിയാക്കേണ്ട തിരക്കില്‍ ആഭരണം സൂക്ഷിച്ചു വെക്കാൻ മറന്നു പോയി.
വീട്ട് വേലക്കാരിയല്ലാതെ വേറെ ആരും വരാത്തതിനാല്‍ മോഷ്ടിച്ചത് ഇവര്‍ തന്നെയാണെന്ന് ഉറപ്പായിരുന്നു.വിജയലക്ഷ്മിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply