രാജ്യത്ത് പെട്രോൾ ഡീസൽ വിലകൾ കുറയാൻ സാധ്യതയുള്ളതായി റിപോർട്ടുകൾ. എണ്ണ കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ കഴിഞ്ഞ സാഹചര്യത്തിലാണിത്. അധികം വൈകാതെ വില കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
പാദവാര്‍ഷിക കണക്കില്‍ എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് വരികയാണ്. ഇതാണ് വില കുറയ്ക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്.
അതേസമയം, സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകാന്‍ സാധ്യതയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കാരണം ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിക്കുന്നത്