ലൈംഗിക കുറ്റകൃത്യങ്ങൾ; പുരുഷന്‍മാര്‍ക്കെതിരെ നിയമം പക്ഷപാതം കാണിക്കുന്നുവെന്ന് അലഹാബാദ് ഹൈക്കോടതി

ലൈംഗിക കുറ്റകൃത്യങ്ങൾ; പുരുഷന്‍മാര്‍ക്കെതിരെ നിയമം പക്ഷപാതം കാണിക്കുന്നുവെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ പുരുഷന്‍മാര്‍ക്കെതിരെ നിയമം പക്ഷപാതം കാണിക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പുരുഷന്‍മാർക്കെതിരായ കേസുകളില്‍ കൂടുതലും അപവാദങ്ങളാണെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ജസ്റ്റിസ് കൂട്ടിച്ചേ‍ർത്തു.

പെണ്‍കുട്ടികള്‍ക്ക് നിയമ സംരക്ഷണ ആനുകൂല്യങ്ങളിൽ മുൻതൂക്കം ലഭിക്കുന്നതിനാൽ എളുപ്പത്തില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നുമെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതനുമായി നീണ്ട കാലത്തെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം തെറ്റായ ആരോപണങ്ങളിൽ എഫ്‌ഐആർ ഫയൽ ചെയ്ത് പെൺകുട്ടികളും സ്ത്രീകളും അനാവശ്യ മുതലെടുപ്പ് നടത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് നിരവധി പേ‍‍രോട് അനീതി കാണിക്കുന്നതിന് വഴിവെക്കുകയാണെന്ന് കോടതി വിലയിരുത്തി.

സോഷ്യൽ മീഡിയ, സിനിമകൾ, ടിവി ഷോകൾ തുടങ്ങിയവയിലൂടെ അടുത്തിടപഴകുന്ന സംസ്കാരം പ്രചരിപ്പിക്കുകയാണെന്നും അത് കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അനുകരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലെ പ്രതി
വിവേക് കുമാർ മൗര്യ എന്നയാളുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.

Leave a Reply