ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് പരിഹസിച്ചു; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി

ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് പരിഹസിച്ചു; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി

ബെംഗളുരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യക്ക് വിവാഹമോചനം നൽകി ഭർത്താവ് . കറുത്ത നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് അതിക്രൂരതയാണെന്ന് പറഞ്ഞാണ് കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്‍റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. നാല്പത്തൊന്നുകാരിയായ ഭാര്യക്കാണ് വിവാഹമോചനം നൽകിയത്.

ഇരുവരും പതിനാറു വർഷത്തെ നീണ്ട വിവാഹ ജീവിതം നയിച്ചിരുന്നു.ചെറിയ കാര്യങ്ങൾക്ക് പോലും ഭര്‍ത്താവിന്‍റെഇരുണ്ട നിറത്തെ ചൊല്ലി ഭാര്യ പണിഹസിക്കുക പതിവായിരുന്നു.കാരണമില്ലാതെ മാറി താമസിച്ചതും കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. കോടതിയുടെ ഈ തീരുമാനം ഒഴിവാക്കാൻ വേണ്ടി ഭർത്താവിനെതിരെ അവിഹിതം പോലുള്ള ഇല്ലാത്ത കരണങ്ങളുണ്ടാക്കി ഭാര്യ പരാതി നൽകിയെങ്കിലും ഇത് സത്യത്തിന് നിരക്കാത്തതാണെന്ന് കോടതി കണ്ടെത്തി.. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഇരുവരും 2007 ലാണ് വിവാഹിതരാവുന്നത്.. 2012ല്‍ ഭര്‍ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയില്‍ വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങള്‍ പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളിയത്. ഭര്‍ത്താവിന്‍റെ സ്ഥാപനത്തില്‍ ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താല്‍പര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭര്‍ത്താവിന്‍റെ ഇരുണ്ട നിറമാണെന്നും കര്‍ണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാന്‍ ഹൈക്കോടതി കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply